Spread the love

ന്യൂഡല്‍ഹി: ​ഭാഗികമായോ പൂര്‍ണമായോ നഗ്നത പ്രകടിപ്പിക്കുന്ന 67 അശ്ലീലസൈറ്റുകള്‍ 67 അശ്ലീലസൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.പൂണെ കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 63 വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.

video
play-sharp-fill

ഉത്തരാഖണ്ഡ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാല് വൈബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്തത്.

2021ലെ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. നിയമപ്രകാരം ഭാഗികമായോ പൂര്‍ണമായോ നഗ്നത പ്രകടിപ്പിക്കുന്ന വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ കേ​ന്ദ്രസര്‍ക്കാറിന് ഉത്തരവിടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇത് നിരോധിക്കാനുള്ള ബാധ്യത ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കുമുണ്ട്.

മുൻപും കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ നിരോധനം കൊണ്ടു വന്നിരുന്നു. എന്നാല്‍, ഇത് പലപ്പോഴും കാര്യക്ഷമമായിരുന്നില്ല. മിറര്‍ യു.ആര്‍.എല്ലുകളിലൂടെ പല വെബ്സൈറ്റുകളും നിരോധനം മറികടക്കുന്നതാണ് കണ്ടത്. ഇപ്പോഴത്തെ നിരോധനവും വെബ്സൈറ്റുകള്‍ ഈ രീതിയില്‍ മറികടക്കുമോ​യെന്ന ആശങ്ക സൈബര്‍ വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.