Spread the love

വൈക്കം: വിദേശ ബാങ്കിൽ നിന്ന് കോടികൾ വായ്പ എടുത്തശേഷം അടക്കാതെ മുങ്ങിയ കോട്ടയം സ്വദേശികൾക്കെതിരേ കേസ്. ബാങ്ക് അധികൃതരുടെ പരാതിയെ തുടർന്ന് കോട്ടയത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്.

video
play-sharp-fill

വൈക്കം,തലയോലപറമ്പ്, വെള്ളൂർ,കടുത്തുരുത്തി, കുറവിലങ്ങാട് അടക്കം ജില്ലയിൽ എട്ടോളം പേർ ഏഴരകോടിയോളം രൂപ കബളിപ്പിച്ചെന്നാണ് കേസ്.

വൈക്കത്ത് ചാലപ്പറമ്പിൽ പെട്രോൾ പമ്പുനടത്തുന്ന പാർട്ട്ണർമാരിലൊരാളായ തലയോലപറമ്പ് സ്വദേശി 1.17 കോടിയോളം രൂപയാണ് വായ്പയെടുത്തത്. ഇയാൾ ഇപ്പോൾ വിദേശത്താണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ ബാധയുണ്ടായ സമയത്താണ് ദുബായിലെ ബാങ്കിൽ നിന്ന് ഇവർ വായ്പ എടുത്തത്. വായ്പ അടക്കാതെ ഇവർ മുങ്ങിയതോടെ ബാങ്ക് അധികൃതർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതോടെയാണ് പ്രതികൾക്കെതിരെ അതാത് സ്റ്റേഷനുകളിൽ കേസെടുത്തത്