video
play-sharp-fill
ബാങ്കും ബാറും പണിമുടക്കും: മാർച്ച് 31 ന് വൈകിട്ട് അടച്ചാൽ ബാറും ബാങ്കും തുറക്കാൻ വൈകും…! ചതിച്ചത് സാമ്പത്തിക വർഷാവസാനവും തിരഞ്ഞെടുപ്പും വിശുദ്ധവാരവും

ബാങ്കും ബാറും പണിമുടക്കും: മാർച്ച് 31 ന് വൈകിട്ട് അടച്ചാൽ ബാറും ബാങ്കും തുറക്കാൻ വൈകും…! ചതിച്ചത് സാമ്പത്തിക വർഷാവസാനവും തിരഞ്ഞെടുപ്പും വിശുദ്ധവാരവും

സ്വന്തം ലേഖകൻ

കോട്ടയം: സാമ്പത്തിക വർഷാവസാനവും ഈസ്റ്ററും ദുഖവെള്ളിയും നിയമസഭാ തിരഞ്ഞെടുപ്പും ഒന്നിച്ചു വരുന്നതിനാൽ ബാറും ബിവറേജും ബാങ്കും പണി തരും..! മാർച്ച് 31 മുതൽ ഏപ്രിൽ ഏഴ് വരെയുള്ള എട്ട് ദിവസത്തിനിടെ മൂന്ന് ദിവസം മാത്രമാകും ബാറും ബിവറേജും തുറക്കുക. ഇതിൽ രണ്ടു ദിവസം വൈകിട്ട് ആറ് വരെയാകും സ്ഥാപനങ്ങളുടെ പ്രവർത്തനം.

ബാങ്കുകൾക്ക് രണ്ട് ദിവസം മാത്രമാണ് ഫലത്തിൽ അവധിയെങ്കിലും തിരഞ്ഞെടുപ്പ് കൂടി വരുന്നതിനാൽ പ്രവർത്തനം താളം തെറ്റും. ഡ്രൈഡേയായതിനാൽ ഏപ്രിൽ ഒന്നിനും രണ്ടിനും ബിവറേജസ് കോർപ്പറേഷനും ബാറുകളും അടച്ചിടും. സാമ്പത്തിക വർഷാവസാനത്തെ കണക്കെടുപ്പായതിനാൽ മാർച്ച് 31 ന് അടയ്‌ക്കുന്ന ബിവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപ്പനശാലകൾ പിന്നീട് ഏപ്രിൽ മൂന്നിനു മാത്രമേ തുറക്കൂ. ഏപ്രിൽ നാലിനു വൈകിട്ട് ആറിനു തിരഞ്ഞെടുപ്പിനു മുന്നോടിയായി അടയ്‌ക്കുന്ന ഷോപ്പ് പിന്നീട് ആറാം തീയതി വൈകിട്ട് ആറു മണിയോടെ മാത്രമേ തുറക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ ഒന്നിന് സാമ്പത്തിക വർഷത്തെ വാർഷിക കണക്കെടുപ്പിനെ തുടർന്ന് ബാങ്കുകൾ അവധിയായിരിക്കും. പെസഹവ്യാഴാഴ്‌ച കൂടിയായ അന്ന് ജില്ലയിലെ സർക്കാർ ഓഫിസുകളിലേറെയും അടഞ്ഞു കിടക്കും. രണ്ടാം തീയതി ദുഖവെള്ളിയായതിനാൽ ബാങ്ക് അവധിയാണ്. പിറ്റേന്ന് ശനിയാഴ‌്ചയാണെങ്കിലും, തിരഞ്ഞെടുപ്പിന് തൊട്ടു തലേന്നു വരുന്ന ശനിയാഴ്‌ചയായതിനാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഓഫിസിലെത്താനാകില്ല , ഒരു ദിവസം ജോലിക്ക് ഹാജരാകാൻ മടിച്ച് പലരും ലീവും എടുക്കും.

അ‌ഞ്ചു മുതൽ ഏഴു വരെ ബാങ്കുകൾ പ്രവർത്തിക്കുമെങ്കിലും, ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിലേയ്‌ക്ക് ബാങ്ക് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ബാങ്കുകളിൽ മതിയായ ഉദ്യോഗസ്ഥരും ഉണ്ടാകില്ല. പല ബാങ്ക് ശാഖകളിലും സ്ട്രോങ്റൂം കീ കൈവശമുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ഫലത്തിൽ ഏപ്രിൽ മാസത്തിലെ ആദ്യത്തെ ഏഴു ദിവസങ്ങൾക്കിടയിൽ ഒരു ശനിയാഴ്ച മാത്രമേ ബാങ്കുകൾ പ്രവർത്തിക്കൂ.