ബംഗ്ലാദേശ് ഉന്നത പട്ടാള ഉദ്യോഗസ്ഥന് ആസ്റ്റര്‍ മിംസില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍വ്വഹിച്ചു

ബംഗ്ലാദേശ് ഉന്നത പട്ടാള ഉദ്യോഗസ്ഥന് ആസ്റ്റര്‍ മിംസില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍വ്വഹിച്ചു

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ബംഗ്ലാദേശ് ആര്‍മി മേജര്‍ സയ്യിദ് ഷാഫിക്വല്‍ ഇംദാദ് (51 വയസ്സ്) കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. രണ്ട് വര്‍ഷത്തോളമായി ഗുരുതര വൃക്ക രോഗബാധിതനായ ഇദ്ദേഹം മെയ് 27നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ വിജയകരമാണെന്നും അദ്ദേഹം സുഖം പ്രാപിച്ച് വരുന്നു എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

‘അവയവമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ഉന്നത നിലവാരമുള്ള സൗകര്യങ്ങള്‍ ബംഗ്ലാദേശില്‍ കുറവായതിനാലാണ് ഇന്ത്യയില്‍ വെച്ച് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്, ബോംബെയില്‍ വെച്ചോ ഡല്‍ഹിയില്‍ വെച്ചോ നിര്‍വ്വഹിക്കാമെന്നായിരുന്നു ആദ്യത്തെ തീരുമാനം എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ തീവ്രത ഈ പ്രദേശങ്ങളെ ബാധിച്ചപ്പോഴാണ് ദക്ഷിണേന്ത്യയിലെ സൗകര്യങ്ങളെ കുറിച്ച് അന്വേഷിച്ചത്. തുടര്‍ന്ന് ആസ്റ്റര്‍ മിംസിനെ കുറിച്ച് അറിയുകയും, ശസ്ത്രക്രിയ ഇവിടെ വെച്ച് നിര്‍വ്വഹിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു’ മേജര്‍ ഇംദാദ് പറഞ്ഞു. യാത്രാ സൗകര്യങ്ങള്‍ പുനസ്ഥാപിക്കപ്പെടുകയാണെങ്കില്‍ മെയ് മാസം അവസാനത്തോടെ തന്നെ ഇദ്ദേഹത്തിന് ബംഗ്ലാദേശിലേക്ക് തിരികെ പോകാന്‍ സാധിക്കുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ഡോ. സജിത്ത് നാരായണന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശസ്ത്രക്രിയയ്ക്ക് ഡോ. സജിത്ത് നാരായണന്‍, ഡോ. രവികുമാര്‍ കരുണാകരന്‍, ഡോ. ഇസ്മയില്‍ എന്‍. എ, ഡോ. ഫിറോസ് അസീസ്, ഡോ. അഭയ് ആനന്ദ്, ഡോ. സുര്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.