Spread the love

ബെംഗളൂരു: പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡിനെത്തിയപ്പോള്‍ നാലാംനിലയില്‍നിന്ന് പൈപ്പ് വഴി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിക്ക് വീണ് പരിക്കേറ്റു.

video
play-sharp-fill

ബെംഗളൂരു ബ്രൂക്ക്ഫീല്‍ഡിലെ ‘സീ എസ്റ്റ’ ലോഡ്ജിലാണ് സംഭവം. കഴിഞ്ഞദിവസമാണ് യുവതിയും ഏഴ് സുഹൃത്തുക്കളും ബ്രൂക്ക്ഫീല്‍ഡിലെ ലോഡ്ജില്‍ മുറിയെടുത്തത്. മൂന്ന് മുറികളിലായി ഇവര്‍ പാര്‍ട്ടി നടത്തുകയായിരുന്നു. പുലര്‍ച്ചെയും പാര്‍ട്ടി തുടര്‍ന്നതോടെ ബഹളവും മറ്റും ചൂണ്ടിക്കാട്ടി സമീപവാസികള്‍ പോലീസില്‍ വിളിച്ച് പരാതി അറിയിച്ചു.

പോലീസ് എത്തിയതോടെ പരിഭ്രാന്തയായ യുവതി മുറിയിലെ ബാല്‍ക്കണിയില്‍നിന്ന് കെട്ടിടത്തിന്റെ ഭിത്തിയോട് ചേര്‍ന്ന് ഘടിപ്പിച്ച മാലിന്യപൈപ്പ് വഴി താഴെക്കിറങ്ങാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പിടിപെട്ട യുവതി താഴെ വീണു. ഗുരുതരമായി പരിക്കേറ്റ 21-കാരിയെ സുഹൃത്തുക്കൾ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, ലോഡ്ജ് മുറിയിലെത്തിയ പോലീസ് സംഘം, യുവാക്കളില്‍നിന്ന് പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. സംഭവത്തില്‍ ലോഡ്ജ് ഉടമയ്‌ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.