ബേക്കറിയുടമയെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി

ബേക്കറിയുടമയെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി

 

സ്വന്തം ലേഖകൻ

കോതനല്ലൂർ: ബേക്കറിയുടമയെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി . ചാമക്കാല പ്ലാംപറമ്പിൽ പി.കെ.ജോണിനാണ്(55) കുത്തേറ്റത്. സാരമായി പരുക്കേറ്റ ഇയാൾ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . തിങ്കളാഴ്ച രാത്രി എട്ടരയോടെ ചാമക്കാലയിൽ വെച്ചായിരുന്നു സംഭവം .

ചാമക്കാല ചിറയിൽ പുത്തൻപുരയിൽ സൈമൺ മൂർച്ചയുള്ള ആയുധംകൊണ്ട് ജോണിനെ കുത്തുകയായിരുന്നു . കഴിഞ്ഞദിവസം ജോണിന്റെ മരുമകൻ ബിജുവും സൈമണും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജോണിനെ കടയ്ക്ക് മുന്നിൽവച്ച് സൈമൺ ആക്രമിച്ചതെന്ന് കടുത്തുരുത്തി സി.ഐ. പി.കെ. ശിവൻകുട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group