Spread the love

പ്രമുഖ എഡ്ടെക് ആപ്പായ ബൈജുസിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ആമസോണ്‍. ആപ്പിന് പിന്തുണ നല്‍കുന്ന ആമസോണ്‍ വെബ് സര്‍വീസസിന് കുടിശ്ശികവരുത്തിയതിന് പിന്നാലെയാണ് നടപടി. ഇതേത്തുടർന്ന് ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പ് ഉപയോഗിക്കുന്നതിന് തടസ്സം ഉണ്ടായി.

video
play-sharp-fill

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് വീഡിയോ ഉള്ളടക്കങ്ങള്‍ കാണുന്നതിനും പണമടച്ചുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും തടസം നേരിട്ടതായി റിപ്പോര്‍ട്ടുണ്ട്.
ആപ്പ് ഉള്ളടക്കവും വെബ്സൈറ്റിന്റെ പ്രവര്‍ത്തനവും വീഡിയോകളുമെല്ലാം പ്രവർത്തനരഹിതമായി. കൂടാതെ ആപ്പ് നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്ത ഉപയോക്താക്കള്‍ക്കും പണമടച്ച് സേവനങ്ങള്‍ ഉപയോഗിക്കുന്നതിലും വീഡിയോകള്‍ കാണുന്നതിലും തടസമുണ്ടായതായിയും റിപ്പോർട്ടുകളുണ്ട്.

ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പേയ്മെന്റുകളില്‍ ബൈജൂസ് വീഴ്ച വരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇതോടെയാണ് ആമസോണിന്റെ ഉടമസ്ഥതയിലുള്ള AWS, ബൈജൂസിന് നൽകിക്കൊണ്ടിരുന്ന നിരവധി ബാക്കെന്‍ഡ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ മുതൽ ബൈജൂസുമായുള്ള പേയ്മെന്റ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ AWS ശ്രമിച്ചിരുന്നു. ബൈജൂസിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണ കുറവ് കാരണം ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം ആമസോണ്‍ കൈകൊണ്ടത്.