Spread the love

കോട്ടയം  : അതിരമ്പുഴയിൽ പഞ്ചായത്ത് അംഗമായ യുവതിയെയും മക്കളെയും കാണാനില്ല. അതിരമ്പുഴ  ഇരുപതാം വാർഡ് അംഗം ഐസി സാജനെയും മക്കളായ അമലയെയും അമയെയുമാണ് കാണാതായത്.

video
play-sharp-fill

ഐസിയുടെ ഭർത്താവ് രണ്ട് വർഷം മുമ്പ് മരണപ്പെട്ടതാണ്. അദ്ദേഹത്തിന്റെ മരണശേഷം വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് ഭർത്താവിന്റെ അമ്മയും ഭർതൃ വീട്ടുകാരും ആവശ്യപ്പെട്ടിരുന്നതായാണ് നാട്ടുകാരടക്കമുള്ളവർ പറയുന്നത്.

ഇതേ തുടർന്ന് ഉണ്ടായ കുടുംബ സ്വത്തു തർക്കത്തിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഇവരെ കാണാതായത് എന്ന് റിപ്പോർട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബ പ്രശ്നങ്ങൾ സംബന്ധിച്ചത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ശേഷമാണ് ഐസിയുടെയും 2 പെൺ മക്കളുടെയും തിരോധാനം. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.