
കോട്ടയം: വടവാതൂർ ബണ്ട് റോഡിൽ 25 അടി താഴ്ചയിൽ പാടത്തേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. വടവാതൂർ സ്വദേശിനി റിനി ജോർജ്ജാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചക്കഴിഞ്ഞ് 3.30 ഓടെ മോസ്‌കോ ബണ്ട് റോഡിലായിരുന്നു അപകടം. റിനി ഓടിച്ച കാർ നിയന്ത്രണംവിട്ട് തലകീഴായാണ് പാടത്തേക്ക് പതിച്ചത്.
സമീപത്ത് റോഡ് നിർമ്മാണജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഓടിയെത്തി റിനിയെ പുറത്തെത്തിക്കുകയായിരുന്നു. പാടത്ത് ചെറിയ വെള്ളക്കെട്ട് മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നത് തുണയായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







