Spread the love

പാലാ: ഉപഭോക്താവിന്റെ അനുമതിയില്ലാതെ മിനിമം ബാലന്‍സ് പരിധി ഏകപക്ഷീയമായി ഉയര്‍ത്തി പിഴ ഈടാക്കി പണം തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ച് ആക്‌സിസ് ബാങ്കിനെതിരെ കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമൻ, റിസർവ്വ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകി പാലാ സ്വദേശിയും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്.

video
play-sharp-fill

ബാങ്കിൻ്റെ നടപടിയിൽ പ്രതിഷേധിച്ച്‌ ബാങ്ക് പടിയ്ക്കൽ എബി ജെ ജോസ് ഒറ്റയാൾ പ്രതിഷേധവും നടത്തി.
തന്റെ അറിവോ സമ്മതമോ ഇല്ലാതെ അക്കൗണ്ടില്‍ ഒരു നിശ്ചിത കാലയളവില്‍ കൂടുതല്‍ തുക വന്നതിന്റെ പേരില്‍ ബാങ്ക് സ്വയം മിനിമം ബാലന്‍സ് പരിധി ഉയര്‍ത്തുകയും, പിന്നീട് ആ പരിധി പാലിക്കാത്തതിന്റെ പേരില്‍ പിഴ ഈടാക്കുകയും ചെയ്തു എന്നാണ് പരാതി.

2008-ല്‍ പാലാ ശാഖയില്‍ തുറന്ന അക്കൗണ്ടില്‍ മിനിമം ബാലന്‍സ് 5,000 രൂപ ആയിരുന്നു. ഇത് കൃത്യമായി നിലനിര്‍ത്തിയിരുന്നതിനാല്‍ ഇതുവരെ പിഴയൊന്നും ഈടാക്കിയിരുന്നില്ല. എന്നാല്‍, അടുത്തിടെ അക്കൗണ്ടില്‍ സുഹൃത്തിന്റേതായ ഏകദേശം 80,000 രൂപ ഏതാനും ദിവസം ഉണ്ടായിരുന്നു. ഈ പണം പിന്‍വലിച്ച ശേഷം കഴിഞ്ഞ ദിവസം അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 401.93 രൂപ കുറവുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതില്‍ സെപ്റ്റംബര്‍ മാസത്തെ ശരാശരി മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിലാണ് പിഴ ഈടാക്കിയത് എന്ന് മനസ്സിലായി.

തുടര്‍ന്ന് ആക്‌സിസ് ബാങ്കിന്റെ പാലാ ശാഖയില്‍ ബന്ധപ്പെട്ടപ്പോഴാണ് അക്കൗണ്ടിന്റെ മിനിമം ബാലന്‍സ് പരിധി 25,000 രൂപയായി ഉയര്‍ത്തിയെന്ന ഞെട്ടിക്കുന്ന മറുപടി ലഭിച്ചത്. പരാതിക്കാരന്‍ ഇത് ചോദ്യം ചെയ്യുകയും, 25,000 രൂപ മിനിമം ബാലന്‍സ് ഉള്ള അക്കൗണ്ട് താന്‍ എടുത്തിട്ടില്ലെന്നും പരിധി ഉയര്‍ത്താനായി അപേക്ഷ നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കുകയും ചെയ്തു.