Spread the love

കടുത്തുരുത്തി: സ്വകാര്യ ബസുകളുടെ മരണപാച്ചില്‍ അവസാനിപ്പിക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി  ജനാധിപത്യ കേരള കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി.

video
play-sharp-fill

കടുത്തുരുത്തി വലിയപാലത്തില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ചു മാന്നാര്‍ സ്വദേശി മണിയപ്പന്‍ (64) മരിച്ചിരുന്നു. ഇനിയും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെടാന്‍ ഇടവരുത്തരുതെന്നും ട്രാഫിക്ക് നിയന്ത്രിക്കാന്‍ പോലീസുകാരെ നിയോഗിക്കണമെന്നും എല്ലാ ബസുകളും കടുത്തുരുത്തിയില്‍ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റുന്നുണ്ടെന്ന് അധികാരികള്‍ ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

നിയോജകമണ്ഡലം പ്രസിഡന്‍റ് സന്തോഷ് കുഴിവേലി അധ്യക്ഷത വഹിച്ചു. അഡ്വ ഫ്രാന്‍സീസ് തോമസ്, ജയിംസ് കുര്യന്‍, മാത്യൂസ് ജോര്‍ജ്, പ്രഫ അഗസ്റ്റിന്‍, ജോര്‍ജ് മരങ്ങോലി, സിറിയക് പാലാക്കാരന്‍, പാപ്പച്ചന്‍ വാഴയില്‍, അനില്‍ കാട്ടാത്തുവാലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group