Spread the love

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടര വയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച സംഭവത്തിൽ അയിലം സ്വദേശി സജിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യയെ വാളിന്റെ പിടി ഉപയോഗിച്ച് ആക്രമിക്കുകയും കുഞ്ഞിന്റെ തല ചുമരിലിടിക്കുകയും ചെയ്തുവെന്നാണ് പരാതി. കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

അക്രമാസക്തനായി വീട്ടിലെത്തിയ സജി ഭാര്യയുടെ തലയ്ക്കും മുതുകിനും അടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. രണ്ടര വയസുള്ള കുഞ്ഞിനെ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞതായും കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായും പരാതിയിൽ പറയുന്നു. പരിക്കേറ്റ അമ്മയെയും കുഞ്ഞിനെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാല് വർഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. സ്ത്രീധനം കുറവാണെന്നും സൗന്ദര്യം കുറഞ്ഞുവെന്നുമടക്കമുള്ള കാരണങ്ങൾ പറഞ്ഞ് യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group