
കടം കൊടുത്ത പണം തിരികെ നല്‍കാത്തതിന് സഹോദരിയുടെ മകളുടെ ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
സ്വന്തം ലേഖകൻ
തൃക്കാക്കര: കടം കൊടുത്ത പണം തിരികെ നല്‍കാത്തതിന് സഹോദരിയുടെ മകളുടെ ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. കാക്കനാട് വാഴക്കാല സ്വദേശി ലോറന്‍സിനാണ് (45) വെട്ടേറ്റത്. പള്ളുരുത്തി പാറപ്പള്ളി വീട്ടില്‍ തദേവൂസിനെ (58) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു.
എട്ടുലക്ഷം രൂപയും രണ്ടുലക്ഷം രൂപയുടെ സ്വര്‍ണവും ലോറന്‍സിന് സൂക്ഷിക്കാന്‍ നല്‍കിയിരുന്നു. ഇത് തിരിച്ചുചോദിച്ചപ്പോള്‍ നല്‍കാതെ പലതവണ ഒഴിഞ്ഞുമാറിയതാണ് പ്രകോപനത്തിന് കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും കൈപ്പത്തിക്കും വെട്ടേറ്റ ലോറന്‍സിനെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.