play-sharp-fill
മീൻവിൽപ്പനക്കാരിയ്ക്കു നേരെ പൊലീസ് അതിക്രമം: സെക്രട്ടറിയേറ്റിനു മുന്നിൽ ഉപരോധ സമരത്തിന് ഒരുങ്ങി മത്സ്യതൊഴിലാളികൾ

മീൻവിൽപ്പനക്കാരിയ്ക്കു നേരെ പൊലീസ് അതിക്രമം: സെക്രട്ടറിയേറ്റിനു മുന്നിൽ ഉപരോധ സമരത്തിന് ഒരുങ്ങി മത്സ്യതൊഴിലാളികൾ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: മീൻവിൽപ്പനക്കാരിയുടെ നേരെ പൊലീസ് അതിക്രമം ഉണ്ടാകുകയും, മീൻകുട്ട അടക്കം വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി മത്സ്യതൊഴിലാളികൾ രംഗത്ത്.


കരമന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതിയുമായി മത്സ്യതൊഴിലാളികൾ രംഗത്ത് എത്തിയത്. സംഭവത്തിൽ മന്ത്രി ആന്റണി രാജുവിന് പരാതി നൽകിയതായി വലിയതുറ സ്വദേശി മരിയ പുഷ്പം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവിക്കാൻ വേറെ മാർഗമില്ലെന്നും അസുഖബാധിതയാണെന്നും കരഞ്ഞുപറഞ്ഞിട്ടും സ്ഥലത്തെത്തിയ രണ്ട് പൊലീസുകാർ മീൻ തട്ടിയെറിഞ്ഞെന്ന് പരാതിക്കാരി ആരോപിച്ചു. കരമന സ്റ്റേഷനിലെ എസ്ഐയും മറ്റൊരു പൊലീസുകാരനുമാണ് മീൻ വലിച്ചെറിഞ്ഞതെന്ന് മരിയ പുഷ്പം പറഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് സ്ഥലത്തെത്തിയ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും കരമന പൊലീസും പറഞ്ഞു.

ആറ്റിങ്ങലിൽ വഴിയോരത്ത് മീൻ കച്ചവടം ചെയ്തതിന് നഗരസഭാ ജീവനക്കാർ മീൻ കുട്ടയെടുത്തെറിഞ്ഞത് വലിയ വിവാദം ആയിരുന്നു. സംഭവത്തിൽ ജീവനക്കാരനെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.

പൊലീസിന്റെ ഭാഗത്തുനിന്ന് വന്നിട്ടുള്ള വീഴ്ചയിൽ പ്രതിഷേധിച്ചുകൊണ്ട് നാളെ രാവിലെ പതിനൊന്നരയ്ക്ക് കേരള സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ അറിയിച്ചു.