പ്രായം പതിനഞ്ചായോ..! അഫ്ഗാനിസ്ഥാനിലെ വീടുകളുടെ വാതിലിൽ മുട്ടി പെൺകുട്ടികളെ തിരക്കി താലിബാൻ സേന; പതിനഞ്ചു കഴിഞ്ഞാൽ പെൺകുട്ടികളെ കൊണ്ടു പോകുന്നത് ലൈംഗിക അടിമകളാക്കാൻ
തേർഡ് ഐ ബ്യൂറോ
കാബൂൾ: ഓരോ ദിവസവും അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച് ലൈംഗികമായി ഉപയോഗിക്കുന്ന സംഘത്തെപ്പറ്റിയുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധീനതയിലുള്ള പ്രദേശങ്ങളിൽ താലിബാൻ സഖ്യ സേന, വീടുകളുടെ വാതിലുകളിൽ മുട്ടി വിളിച്ച് പെൺകുട്ടികൾ ഉണ്ടോ എന്നു പരിശോധിക്കുന്നതായാണ് റിപ്പോർട്ടുകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിനഞ്ചു മുകളിൽ പ്രായമുള്ള പെൺകുട്ടികളുള്ള വീടുകളിൽ കടന്നു കയറുന്ന താലിബാൻ സഖ്യസേന, പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുകയാണ് ചെയ്യുന്നത്.
അഫ്ഗാനിൽ 15 വയസ് കഴിഞ്ഞ അവിവാഹിതകളായ പെൺകുട്ടികളെതേടി താലിബാൻ വീടുകളിൽ പരിശോധന തുടങ്ങിയെന്ന് റിപ്പോർട്ട്. വിദേശ മാദ്ധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തവിട്ടത്. കാബൂളിൽ നിന്നും രക്ഷപ്പെട്ട മാദ്ധ്യമ പ്രവർത്തകൻ ഹോളി മെക്കയുടെ റിപ്പോർട്ട് പ്രകാരം പതിനഞ്ചുവയസ് തികഞ്ഞ വിവാഹം കഴിക്കാത്ത സ്ത്രീകളുണ്ടോ, എന്ന് വീടുകൾതോറും കയറി ഇറങ്ങി തിരക്കുകയാണ് താലിബാൻ. അവർ ഇസ്ലാമിൻറെ സംരക്ഷകരാണ്, വൈദേശിക ശക്തിയിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചവരും, രക്ഷകരും ആണെന്ന് പറയും.
അതിന് ശേഷം പെൺകുട്ടികളുടെ പിതാക്കളോട് അവരുടെ പെൺമക്കളെ വിവാഹം ചെയ്ത് നൽകാൻ ആവശ്യപ്പെടും. അവരുടെ കൂടെയുള്ള താലിബാൻ മുല്ലയുടെ ഭാര്യമാരായാണ് പെൺകുട്ടികളെ ആവശ്യപ്പെട്ടത് എന്നും ഫരിഹാ എസ്സർ എന്ന യുവതിയുടെ വാക്കുകൾ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
.ഇത്തരത്തിൽ വിവാഹിതയായ ഒരു 21 കാരിയെ വിവാഹം കഴിഞ്ഞയുടൻ അവളെ അവർ ദൂരേക്ക് കൊണ്ടുപോയി. ആ പെൺകുട്ടിയെ വിവാഹം കഴിച്ചയാൾ കൂടാതെ മറ്റു നാലുപേർ കൂടു ക്രൂരമായി പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും പിതാവ് പിന്നീട് മനസിലാക്കി .
പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് പിതാവ് ബാക്കിയുള്ള പെൺകുട്ടികളുമായി നാടുവിടുകയായിരുന്നു..
ഇത്തരത്തിൽ താലിബാൻറെ നിർബന്ധിത വിവാഹം ലക്ഷക്കണക്കിന് അഫ്ഗാൻ പെൺകുട്ടികളുടെ വിതമാണ് ഇരുട്ടിലാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. വടക്കൻ സിറ്റിയായ മസർ ഇ ഷെറീഫ് കഴിഞ്ഞ ശനിയാഴ്ചയാണ് താലിബാൻ കീഴടക്കിയത്.