
മേടം കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടാൻ സാധ്യത. ആരോഗ്യകാര്യങ്ങളില്‍, പ്രത്യേകിച്ച് ഉദരസംബന്ധമായ അസ്വസ്ഥതകളില്‍ ശ്രദ്ധ വേണം.
യാത്രകളും ബിസിനസ് ഇടപാടുകളും പ്രതീക്ഷിച്ച രീതിയില്‍ മുന്നേറാതിരിക്കാം.
ഇടവം: വിജയം കൈവരിക്കാനുള്ള മികച്ച അവസരങ്ങള്‍ ലഭിക്കും. മത്സരങ്ങളിലും തൊഴില്‍രംഗത്തും അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം. ആരോഗ്യവും കുടുംബാന്തരീക്ഷവും സന്തോഷകരമാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഥുനം: പുതിയ അവസരങ്ങള്‍ തേടുന്നവർക്ക് അനുകൂല സമയം. തൊഴില്‍, വിദ്യാഭ്യാസം, നിയമകാര്യങ്ങള്‍ എന്നിവയില്‍ നേട്ടങ്ങള്‍ കൈവരിക്കാൻ സാധ്യതയുണ്ട്.
കർക്കടകം: പ്രവർത്തനങ്ങളില്‍ കാലതാമസവും മാനസിക അസ്വസ്ഥതയും അനുഭവപ്പെടാം. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ചിങ്ങം: ആത്മവിശ്വാസം കുറയാനും ചില പദ്ധതികള്‍ പ്രതീക്ഷിച്ച ഫലം നല്‍കാതിരിക്കാനും സാധ്യത. യാത്രകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണം.
കന്നി: തൊഴില്‍രംഗത്ത് അംഗീകാരവും സാമ്പത്തിക നേട്ടവും ലഭിക്കാൻ സാധ്യത. ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന കാര്യങ്ങള്‍ പൂർത്തിയാകാം.
തുലാം: ഔദ്യോഗികവും നിയമപരവുമായ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ലഭിക്കും. സമൂഹത്തില്‍ അംഗീകാരവും ആദരവും വർധിക്കാം.
വൃശ്ചികം: അഭിപ്രായവ്യത്യാസങ്ങളും സാമ്പത്തിക നഷ്ടസാധ്യതയും നിലനില്‍ക്കുന്നു. വിദ്യാഭ്യാസപരമായ ശ്രമങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.
ധനു: ചില കാര്യങ്ങളില്‍ തടസ്സങ്ങളും നിരാശാജനകമായ അനുഭവങ്ങളും ഉണ്ടാകാം. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷ്മത പാലിക്കുക.
മകരം: സ്ഥാനമാന വർധനയ്ക്കും പുതിയ അവസരങ്ങള്‍ക്കും സാധ്യത. യാത്രകളും തൊഴില്‍പരമായ നീക്കങ്ങളും വിജയകരമാകും.
കുംഭം: ബന്ധങ്ങളിലും ജോലിസ്ഥലത്തും അഭിപ്രായഭിന്നതകള്‍ ഉണ്ടാകാൻ സാധ്യത. വികാരാധീനമായ തീരുമാനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
മീനം: സാമ്പത്തിക നേട്ടവും അംഗീകാരവും ലഭിക്കുന്ന ദിനം. കുടുംബത്തോടും സുഹൃത്തുക്കളോടും സന്തോഷകരമായ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും







