video
play-sharp-fill

ഒഴിയാതെ ദുരൂഹത…! കല്ലമ്പലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആതിരയുടെ ഭർതൃമാതാവ് തൂങ്ങിമരിച്ച നിലയിൽ ; മൃതദേഹം കണ്ടെത്തിയത് കോഴിഫാമിൽ

ഒഴിയാതെ ദുരൂഹത…! കല്ലമ്പലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആതിരയുടെ ഭർതൃമാതാവ് തൂങ്ങിമരിച്ച നിലയിൽ ; മൃതദേഹം കണ്ടെത്തിയത് കോഴിഫാമിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കല്ലമ്പലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ നവവധു ആതിരയുടെ ഭർതൃമാതാവിനെ മരിച്ചനിലയിൽ കണ്ടെത്തി.സുനിൽ ഭവനിൽ ശ്യാമളയെയാണ് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

വീടിനോട് ചേർന്നുള്ള കോഴിഫാമിലാണ്കണ്ടെത്തിയത്. ആതിരയുടെ മരണത്തിൽ കുടുംബം സംശയമുയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ്് ഇപ്പോൾ ശ്യാമളയുടെ മരണം. ഇതും ആതിരയുടെ മരണത്തിൽ സംശയം വർദ്ധിപ്പിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവവധുവായിരുന്ന ആതിരയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നെങ്കിലും ആത്മഹത്യയാണെന്ന സ്ഥിരീകരണമാണ് പൊലീസിന്റെ ഭാഗത്തിൽ നിന്നും ഉണ്ടായത്.

ഭർതൃവീട്ടിലെ വീട്ടിലെ കുളിമുറിയിൽ കഴുത്തറക്കപ്പെട്ട നിലയിലാണ് കല്ലമ്പലം സുനിതാ ഭവനിൽ ആതിരയെന്ന 24കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൈ ഞരമ്പും മുറിഞ്ഞ നിലയിലായിരുന്നു.

കുളിക്കാൻ പോയതിന് ശേഷം കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയിൽ കഴുത്തറുത്ത നിലയിൽ യുവതിയെ കണ്ടെത്തുന്നത്. കണ്ടെത്തിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നരമാസം മുൻപായിരുന്നു വിവാഹം.