ആശ്രയിൽ ഡയാലിസിസ് കിറ്റ് വിതരണം; ആവശ്യമുള്ളവർ മെയ്‌ 5ന് മുൻപ് ആയി രജിസ്റ്റർ ചെയ്യുക

ആശ്രയിൽ ഡയാലിസിസ് കിറ്റ് വിതരണം; ആവശ്യമുള്ളവർ മെയ്‌ 5ന് മുൻപ് ആയി രജിസ്റ്റർ ചെയ്യുക

സ്വന്തം ലേഖിക

ഗാന്ധിനഗർ: കഴിഞ്ഞ 17 വർഷമായി മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധരായ വൃക്ക രോഗികൾക്ക് നൽകി വരുന്ന നാൽപതാമത് കിറ്റ് വിതരണം.

സൗജന്യ ഡയാലിസിസ് കിറ്റ്‌ ആവശ്യമുള്ളവർ 2023 മെയ്‌ 5ന് മുൻപ് ആയി പേരുകൾ രജിസ്റ്റർ ചെയേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശ്രയയുടെ മറ്റ് പ്രധാന പ്രവർത്തനങ്ങൾ: ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ താമസസൗകര്യവും ഭക്ഷണവും , ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മണി മുതൽ സൗജന്യ ഉച്ച ഭക്ഷണം , കൗൺസിലിംഗ്, രോഗികൾക്ക് വേണ്ടി പ്രാർത്ഥന, രക്തദാനം, സൗജന്യ വസ്ത്ര വിതരണം ആശുപത്രി സന്ദർശനം എന്നിവയാണ്.