എഎസ്ഐ മനോവിഷമത്തിൽ മുങ്ങിയതല്ല; സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം ദൂരെയുള്ള വീട്ടിൽ നിന്നും സ്ഥിരമായി താമസിച്ചു വരുന്നതിന് സിഐ മെമ്മോ നല്കിയതിന് പിന്നാലെ മുങ്ങി; മുങ്ങലും പൊങ്ങലും ഹാർബർ പൊലീസിനെ വെള്ളം കുടിപ്പിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: ഹാർബർ സ്റ്റേഷനിലെ എഎസ്ഐയുടെ മുങ്ങൽ മനോവിഷമത്തിലല്ലന്ന് തെളിഞ്ഞു.
‘മനോവിഷമത്തിലുള്ള മുങ്ങലും, പിന്നെയുള്ള പൊങ്ങലും’ – ഒരു രാത്രിയും പകലും പൊലീസിനെ ഹാർബർ പൊലീസിനെ വെള്ളം കുടിപ്പിച്ചു. എ.എസ്.ഐയുടെ ഭാര്യ ഇയാളെ കാണാനില്ലന്ന് കാണിച്ച് പരാതി നല്കിയതോടെ പോലീസുകാർ നെട്ടോട്ടമോടി.
എറണാകുളം ഹാര്‍ബര്‍ സ്റ്റേഷനിലെ എ.എസ്.ഐ ഉത്തംകുമാറാണ് പൊലീസിനെയും വീട്ടുകാരെയും വെള്ളം കുടിപ്പിച്ചത്. ഇന്നലെ രാവിലെയാണ് ഇയാള്‍ തിരിച്ച് വീട്ടിലെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെത്തി നാടുവിട്ട സാഹചര്യം അന്വേഷണ ഉദ്യോഗസ്ഥനെ ബോധിപ്പിച്ചു. ഗുരുവായൂരിലേക്കാണ് പോയതെന്നാണ് ഇയാള്‍ അറിയിച്ചത്.
mk
ഭാര്യ ദീപ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഉത്തംകുമാറിനെ കോടതിയില്‍ ഹാജരാക്കിയശേഷം ജാമ്യത്തില്‍ വിട്ടു. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം ഉടന്‍ ആരംഭിക്കും.
ശനിയാഴ്ച വൈകിട്ടാണ് ഉത്തംകുമാറിനെ കാണാനില്ലെന്ന് ഭാര്യ പരാതി നല്‍കിയത്. വൈകി എത്തിയതിന് സി.ഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്താല്‍ നാടുവിട്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. വ്യാഴാഴ്‌ച ഡ്യൂട്ടിക്ക് വൈകി എത്തിയതിന് സി.ഐ ഹാജര്‍ ബുക്കില്‍ ഉത്തംകുമാര്‍ ആബ്‌സന്റാണെന്ന് രേഖപ്പെടുത്തി. തുടര്‍ന്ന് വീട്ടിലെത്തിയ ഇയാള്‍ക്ക് വൈകിട്ടോടെ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. വിശദീകരണം നല്‍കാന്‍ വെള്ളിയാഴ്‌ച രാവിലെ സ്റ്റേഷനിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഉത്തംകുമാര്‍ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് ഒരു വിവരവുമില്ലെന്നായിരുന്നു ഭാര്യ ദീപ പരാതിയില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ വൈകിയെത്തിയതിനാല്‍ വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്‌തതെന്നുമാണ് എസ് എച്ച് ഒ പറയുന്നത്. പള്ളുരുത്തിയിലെ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ഹാര്‍ബര്‍ സ്റ്റേഷനില്‍ ഉത്തംകുമാര്‍ സ്ഥിരമായി വൈകിയാണ് എത്തിയിരുന്നത്.പല തവണ താക്കീത് നല്‍കിയെങ്കിലും താമസിച്ചു വരുന്ന ശീലം തുടര്‍ന്നതോടെ രണ്ടുവട്ടം മെമ്മോകൊടുത്തു. വീണ്ടും വൈകിയെത്തിയതോടെ ഹാജര്‍ ബുക്കില്‍ ആബ്‌സന്റ് രേഖപ്പെടുത്തുകയും മട്ടാഞ്ചേരി എ.സി.പിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തുവെന്ന് എസ് എച്ച് ഒ പറഞ്ഞു