Spread the love

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജോലികൾക്കായുള്ള ഉദ്യോഗസ്ഥരെ റാൻഡമൈസേഷൻ വഴി തെരഞ്ഞെടുത്തു. ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 259 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 333 കൗണ്ടിംഗ് അസിസ്റ്റന്റുമാർ, 259 മൈക്രോ ഒബ്സർവർമാർ ഉൾപ്പെടെ ആകെ 851 പേരെയാണ് തെരഞ്ഞെടുത്തത്.

video
play-sharp-fill

രണ്ടാംഘട്ട റാൻഡമൈസേഷൻ മേയ് രണ്ടിന് നടക്കും. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്ന് 20 ശതമാനം പേരെ ഇതിലൂടെ ഒഴിവാക്കി അന്തിമ പട്ടിക തയ്യാറാക്കും. മേയ് നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്.

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ സുനിത ജേക്കബ്, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ.ആർ. ധനേഷ് എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group