Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ‘നീണ്ട രാഷ്ട്രീയ പരിചയമുള്ളയാളാണ് ഖാര്‍ഗെ. അദ്ദേഹത്തിന് ശുദ്ധമായൊരു ഹൃദയമുണ്ട്. ദലിത് സമുദായക്കാരനാണ് അദ്ദേഹം’- ഗെഹ്ലോട്ട് പറഞ്ഞു. തരൂര്‍ ഉന്നത ജാതിയില്‍ പെട്ടയാളാണെന്നാണ് ഗെഹ്ലോട്ടിന്റെ പ്രസ്താവന.

മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിചയമുണ്ടെന്നും അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി ഗെഹ്ലോട്ട് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന 30 നേതാക്കളാണ് ഖാര്‍ഗെക്കൊപ്പം എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ളതും ഖാര്‍ഗെക്കാണ്.തെരഞ്ഞെടുപ്പിലേക്ക് ഹൈക്കമാന്‍ഡ് ആദ്യം പരിഗണിച്ചത് അശോക് ഗെഹ്ലോട്ടിനെയായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് സച്ചിന്‍ പൈലറ്റുമായി നടന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ മത്സരിക്കാനില്ലെന്ന് ഗെഹ്ലോട്ട് സോണിയ ഗാന്ധിയെ നേരിട്ട് അറിയിക്കുകയായിരുന്നു.