video
play-sharp-fill

ആശാവർക്കർമാരുടെ അതിജീവന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് ബി. ഡി. ജെ. എസ്. കോട്ടയത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു ; ധർണ്ണ ജില്ലാ പ്രസിഡന്റ്‌ എം. പി. സെൻ ഉദ്ഘാടനം ചെയ്തു

ആശാവർക്കർമാരുടെ അതിജീവന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് ബി. ഡി. ജെ. എസ്. കോട്ടയത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു ; ധർണ്ണ ജില്ലാ പ്രസിഡന്റ്‌ എം. പി. സെൻ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: ബി. ഡി. ജെ. എസ്. സംസ്ഥാന കൗൺസിൽ ആഹ്വാനപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആശാവർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ധർണ്ണകൾ സംഘടിപ്പിച്ചു വരികയാണ്. ബി. ഡി. ജെ. എസ്. കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്‌ക്വയറിൽ നടന്ന ധർണ്ണ ജില്ലാ പ്രസിഡന്റ്‌ എം. പി. സെൻ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മനു പള്ളിക്കത്തോട് സ്വാഗതം ആശംസിക്കുകയും സംസ്ഥാന സമിതി അംഗം പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കൗൺസിൽ അംഗം അനീഷ്‌ പുല്ലുവേലിൽ മുഖ്യപ്രഭാഷണവും ബി.ഡി. വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സജീഷ്കുമാർ മണലേൽ ഐക്യദാർഡ്യ പ്രഭാക്ഷണവും നടത്തി.

സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയിലും ദൂർത്തിലും ജനജീവിതം ദുസഹമായി പാവങ്ങൾക്ക് ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ഇവിടെ നീതി നിഷേധമാണ് നടക്കുന്നതെന്നും ധർണ്ണ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് എം. പി. സെൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ. ഡി. പ്രകാശൻ, ഷാജി ശ്രീശിവം, ജില്ലാ വൈസ് പ്രസിഡൻ്റ് മാരായ സി. എം. ബാബു, അഡ്വ. ശാന്താറാം റോയി തോളൂർ, സെക്രട്ടറിമാരായ എം. എം. റെജിമോൻ, രാജു കാലായിൽ, സുരേഷ് പെരുന്ന, മണ്ഡലം പ്രസിഡന്റുമാരായ സുരേഷ് ഈട്ടിക്കുന്നേൽ, കൃഷ്ണൻ ചങ്ങനാശ്ശേരി,ശശി മുളക്കുളം, സോമൻ കടുത്തുരുത്തി, റെജി അമയന്നൂർ, ഷാജി ഈട്ടിക്കൽ,ബാബു മാടപ്പള്ളി, ഐ. ടി. സെൽ ജില്ലാ വൈസ് ചെയർമാൻ അഖിൽ മരുതനാൽ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീനിവാസൻ പെരുന്ന കൃതജ്ജതയും രേഖപ്പെടുത്തി.