
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ചു
ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പള്ളിപ്പാട് നീണ്ടൂർ ദ്വാരകയിൽ ഋഷികേശ് (17) ആണ് മരിച്ചത്. മരണപ്പെട്ട ഋഷികേശ് പ്ലസ് ടൂ വിദ്യാർത്ഥിയാണ്.
ചൊവ്വാഴ്ച രാത്രി 12 മണിക്ക് മറ്റം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയ ശേഷം തിരികെ വരുന്ന വഴി ഋഷികേശ് ഓടിച്ചിരുന്ന സ്കൂട്ടർ മതിലിൽ ഇടിച്ചു അപകടപ്പെടുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഋഷികേശിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. അപകടമുണ്ടായി മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ നടക്കാനിറങ്ങിയവരാണ് പരിക്കേറ്റ് അബോധാവസ്ഥയിൽ റോഡിൽ കിടക്കുന്ന ഋഷികേശിനെ കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ ഹരിപ്പാട് ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ഋഷികേശിന്റെ തലയോട്ടിയിൽ വിള്ളലുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 3 മണിയോടെ മരണം സംഭവിച്ചത്.