video
play-sharp-fill

അരുവിക്കര നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി. സ്റ്റീഫനെ കാലുവാരാന്‍ ശ്രമം; പ്രചാരണത്തിലുണ്ടായത് വന്‍വീഴ്ചകള്‍; വി.കെ മധുവിനെ തരംതാഴ്ത്തി പാര്‍ട്ടി

അരുവിക്കര നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി. സ്റ്റീഫനെ കാലുവാരാന്‍ ശ്രമം; പ്രചാരണത്തിലുണ്ടായത് വന്‍വീഴ്ചകള്‍; വി.കെ മധുവിനെ തരംതാഴ്ത്തി പാര്‍ട്ടി

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അരുവിക്കര നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകളെ തുടര്‍ന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി കെ മധുവിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. അരുവിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരിനാഥിനെതിരെ മത്സരിക്കാന്‍ വി കെ മധുവിനെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, പിന്നീട് തീരുമാനം മാറ്റിയ പാര്‍ട്ടി നേതൃത്വം മധുവിന് പകരം സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഇതില്‍ അസ്വസ്ഥനായ മധു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം.

ജി സ്റ്റീഫന്‍ വിജയിച്ചിരുന്നുവെങ്കിലും പ്രചാരണത്തില്‍ നിരവധി വീഴ്ചകള്‍ സംഭവിച്ചിരുന്നതായി പ്രവര്‍ത്തകര്‍ക്കിടയില്‍ പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് സി പി എം മൂന്നംഗ കമ്മീഷനെ പരാതികള്‍ അന്വേഷിക്കുന്നതിനു വേണ്ടി ചുമതലപ്പെടുത്തി. ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇപ്പോള്‍ മധുവിനെതിരെ നടപടിയെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി കെ മധുവിന്റെ വിശദീകരണം കൂടി തേടിയ ശേഷമാണ് മൂന്നംഗസമിതി മധുവിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. സി പി എമ്മിന്റെ ജില്ലാ കമ്മിറ്റിയിലാണ് ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് അന്വേഷണം നടത്തിയ മൂന്നംഗ സമിതി മധു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.