അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു; മൺമറഞ്ഞത് കലാഭവൻ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്; സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന്

അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു; മൺമറഞ്ഞത് കലാഭവൻ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്; സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന്

 

സ്വന്തം ലേഖിക

തൃശൂർ: മലയാള ചലച്ചിത്ര ഗാന രചയിതാവും നാടൻ പാട്ട് രചയിതാവുമായ
അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ് ഇദ്ദേഹം. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഏനാമാവിൽ നടക്കും.

അന്തരിച്ച നടനും ഗായകനുമായ മലയാളികളുടെ സ്വന്തം കലാഭവൻ മണി ആലപിച്ച മിക്ക നാടൻപാട്ടുകളുടെയും രചയിതാവാണ് ഇദ്ദേഹം. ഇരുന്നൂറോളം പാട്ടുകൾ കലാഭവൻ മണിക്ക് വേണ്ടി രചിച്ചു. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്ക് പോകുമ്പോൾ, പകല് മുഴുവൻ പണിയെടുത്ത് എന്നിങ്ങനെ കലാഭവൻ മണി പാടി ജനപ്രിയമാക്കിയ പാട്ടുകളുടെ രചന ഇദ്ദേഹമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. മീശമാധവൻ സിനിമയിലെ ‘ഈ എലവത്തൂർ കായലിന്റെ’, ഉടയോൻ സിനിമയിലെ മൂന്ന് ഗാനങ്ങൾ എന്നിവയുടെ വരികൾ എഴുതിയത് അറുമുഖൻ ആണ്. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തി ഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

തൃശൂർ ജില്ലയിലെ വെങ്കിടങ്ങിൽ നടുവത്ത് ശങ്കരൻ – കാളി ദമ്പതികളുടെ മകനായി ജനിച്ച അറുമുഖൻ, വിനോദ കൂട്ടായ്മകളിലും നാട്ടിൻപുറത്തെ ഗാനമേളകളിലും ഗാനങ്ങൾ രചിച്ചായിരുന്നു തുടക്കം. ഭാര്യ : അമ്മിണി, മക്കൾ : സിനി, സിജു ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി എന്നിവരാണ്.