Spread the love

കൊച്ചി: എറണാകുളം കരിമുഗളില്‍ നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്.

video
play-sharp-fill

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് 13കാരി വീടുവിട്ടിറങ്ങിയത്. കുട്ടി നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

ഇന്ന് രാവിലെയാണ് നോര്‍ത്തെ റെയില്‍വെ സ്റ്റേഷനില്‍ കുട്ടിയെ കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസെത്തി കുട്ടിയുടെ ചിത്രം പകര്‍ത്തി മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതോടെ മാതാപിതാക്കള്‍ സ്റ്റേഷനിലെത്തി. ഇതോടെ ദിവസങ്ങള്‍ നീണ്ടുനിന്ന ആശങ്കക്കാണ് അവസാനമായത്.