പാക് ആക്രമണത്തിൽ രണ്ട് ആർമി പോർട്ടർമാർ കൊല്ലപ്പെട്ടു;യാതൊരു പ്രകോപനവുമില്ലാതെയാണ് പാക്കിസ്ഥാന്റെ നടപടിയെന്ന് ഇന്ത്യൻ സൈന്യം

പാക് ആക്രമണത്തിൽ രണ്ട് ആർമി പോർട്ടർമാർ കൊല്ലപ്പെട്ടു;യാതൊരു പ്രകോപനവുമില്ലാതെയാണ് പാക്കിസ്ഥാന്റെ നടപടിയെന്ന് ഇന്ത്യൻ സൈന്യം

 

സ്വന്തം ലേഖകൻ

ശ്രീനഗർ: പാക് ആക്രമണത്തിൽ രണ്ട് ആർമി പോർട്ടർമാർ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ പൂഞ്ചിലായിരുന്നു പാകിസ്താൻ നടത്തിയ ഷെൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത് . മൂന്നു പേർക്ക് അക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശപ്പിച്ചു.

വെള്ളിയാഴ്ച പൂഞ്ച് ജില്ലയിലെ ഗുൽപുർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപമാണ് ആക്രമണം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായതെന്ന് ആർമി വക്താക്കൾ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group