അരിക്കൊമ്പനെ ഇടുക്കി കടത്തിവിടും; ദൗത്യം നിര്‍ണായക ഘട്ടത്തില്‍; മയക്കുവെടിയേറ്റ നിമ്പനെ ലോറിയിലേയ്ക്ക് കയറ്റാനുള്ള ശ്രമത്തിൽ ഉദ്യോഗസ്ഥര്‍; ആശങ്കയുയര്‍ത്തി ചക്കക്കൊമ്പന്‍ സമീപം
സ്വന്തം ലേഖിക
ഇടുക്കി: അരിക്കൊമ്പനെ ഇടുക്കി കടത്തിവിടുമെന്നും ഉള്‍വനത്തിലേയ്ക്ക് മാറ്റുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍.
മയക്കുവെടിയേറ്റ അരിക്കൊമ്പനെ ലോറിയിലേയ്ക്ക് കയറ്റാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. അഞ്ച് തവണയാണ് മയക്കുവെടി വച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരിക്കൊമ്പന്‍ പൂര്‍ണമായും മയങ്ങി. അതേസമയം, മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ സമീപത്തേയ്ക്ക് ചക്കക്കൊമ്പന്‍ എത്തുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
രാവിലെയും അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പനുണ്ടായിരുന്നു. ദൗത്യത്തിന് തടസമുണ്ടാകാതിരിക്കാന്‍ ചക്കക്കൊമ്പനെയും നിരീക്ഷിക്കുന്നുണ്ട്. ലോറിയിലേയ്ക്ക് കടത്തുന്നതിനായി അരിക്കൊമ്പന്റെ കാലില്‍ വടം കെട്ടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
രണ്ട് കാലുകളില്‍ വടംകെട്ടി. നാല് കുങ്കിയാനകള്‍ അരിക്കൊമ്പന്റെ ചുറ്റിലുമുണ്ട്.
Third Eye News Live
0