Spread the love

തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകശാലയിലെ 2025-26 അധ്യയനവർഷത്തിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. സർവകലാശാല നടത്തുന്ന അഭിരുചിനിർണയ പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം.

video
play-sharp-fill

വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുള്ള യോഗ്യത, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി, ഫീസ് നിരക്ക് എന്നിവ ഉൾക്കൊള്ളുന്ന വിശദമായ പ്രോസ്പെക്റ്റസ്, അപേക്ഷ ഫോറം, മറ്റ് വിശദവിവരങ്ങൾ എന്നിവ സർവകലാശാല ഔദ്യോഗിക വെബ്സൈറ്റിൽ [ www.malayalamuniversity.edu.in] പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂൺ 15 വരെ.