
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ മുൻ ഭാര്യമാരായ ആർതി ബജാജ്, കൽക്കി കോച്ച്ലിൻ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് അനുരാഗ് കശ്യപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
കഴിഞ്ഞദിവസം മുംബൈയിൽ മാധ്യമപ്രവർത്തകർക്കായി അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ദൊബാര എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയതായിരുന്നു ആർതിയും കൽക്കിയും. തന്റെ രണ്ട് തൂണുകൾ എന്നാണ് ചിത്രത്തിന് സംവിധായകൻ നൽകിയിരിക്കുന്ന തലക്കെട്ട്.
View this post on Instagramതേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
2003 മുതൽ 2009 വരെയാണ് അനുരാഗിന്റെയും ആർതിയുടേയും ദാമ്പത്യബന്ധം നീണ്ടുനിന്നത്. 2009-ൽ അനുരാഗ് സംവിധാനം ചെയ്ത ദേവ് ഡി എന്ന ചിത്രത്തിലൂടെയാണ് കൽക്കി ബോളിവുഡിൽ അരങ്ങേറുന്നത്.
2011-ലായിരുന്നു ഇവർ വിവാഹിതരായത്. 2013 മുതൽ അകന്നുകഴിഞ്ഞിരുന്ന ഇരുവരും 2015-ലാണ് നിയമപരമായി വിവാഹബന്ധം വേർപെടുത്തിയത്. ഈ മാസം 19നാണ് ദൊബാര തിയേറ്ററുകളിലെത്തുന്നത്. തപ്‌സി പന്നു, പവൈൽ ഗുലാട്ടി എന്നിവരാണ് പ്രധാനവേഷങ്ങളിൽ.








