Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ള മൂന്ന് സിനിമാ നിർമ്മാതാക്കളുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന.

മലയാള സിനിമാ നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പിന്റെ ടി ഡി എസ് വിഭാഗം പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് ഫിലിംസിന്റെ ഓഫീസ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ആന്റോ ജോസഫിന്റെ ഓഫീസ് എന്നിവിടങ്ങളിലെത്തിയ ഉദ്യോഗസ്ഥര്‍ രേഖകളും ഒ ടി ടി ഇടപാടുകളിലും മറ്റും കൃത്യമായി നികുതിയടച്ചിട്ടുണ്ടോയെന്നും മറ്റും പരിശോധിച്ചു.

നിര്‍മാതാക്കളുടെ സമീപകാലത്തെ വരുമാനവും പരിശോധിച്ചതായാണ് സൂചന.