Spread the love

പനി ,പല്ലുവേദന ,ജലദോഷം എന്ത് രോഗത്തിനും ആന്റിബയോട്ടിക്ക് മരുന്നു ഉപയോഗം സമീപകാലത്ത് വൻതോതിൽ കൂടുന്നുണ്ടെന്നും ഇതുമൂലം അപകടകാരികളായ ബാക്ടീരിയകൾ ശക്തിപ്രാപിക്കുകയും അവയ്ക്കെതിരെ ചികിത്സ ഫലിക്കാതാവുകയും ചെയ്യുമെന്ന മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദഗ്ദ്ധർ . ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്ന ഈ അവസ്ഥയെ കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്.

video
play-sharp-fill

ആന്റിബയോട്ടിക് മരുന്നുകൾ ഫലിക്കാതായാൽ കാൻസർ, ക്ഷയരോഗം, ന്യൂമോണിയ തുടങ്ങിയ ഗുരുതര രോഗങ്ങൾ മാത്രമല്ല സാധാരണ ചെറിയ മുറിവിൽ നിന്നുള്ള അണുബാധപോലും മരണത്തിൽ വരെ കലാശിക്കാമെന്നും ശസ്ത്രക്രിയകൾ അസാദ്ധ്യമാകുമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

ആന്റി ബയോട്ടിക് ഉപയോഗക്കുന്നവർ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടിക് ഉപയോഗിക്കരുത്. അവശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ പിന്നീട് വീണ്ടും ഉപയോഗിക്കരുത്. അവശേഷിക്കുന്നതോ കാലാവധി കഴിഞ്ഞതോ ആയവ മണ്ണിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്. അവ സർക്കാർ ആശുപത്രിക്ക് കൈമാറുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർ നിർദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകൾ പൂർണമായും കൃത്യമായും കഴിക്കുക, ഇടയ്ക്കുവച്ച് നിറുത്തരുത്. ആന്റിബയോട്ടിക് മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്. കോഴിവളർത്തലിലും കന്നുകാലിവളർത്തലിലും മത്സ്യക്കൃഷിയിലും ആന്റിബയോട്ടിക് മരുന്നുകൾ വെറ്ററിനറി ഡോക്ടറുടെ നിദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.