
തിരുവനന്തപുരം: അങ്കമാലി – എരുമേലി റെയില്‍ പദ്ധതിക്കായുള്ള സ്ഥലമെടുപ്പിന് സ്പെഷ്യല്‍ തഹസില്‍ദാർ ഓഫീസുകള്‍ ആരംഭിക്കുന്നതില്‍ തീരുമാനമെടുക്കുക പുതിയ സർക്കാരായിരിക്കും.
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ 303.58 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ റവന്യു വകുപ്പ് 7 ഓഫീസുകള്‍ തുറക്കണം. ഇതിനുള്ള ഫയല്‍ ഗതാഗത വകുപ്പ് റവന്യു വകുപ്പിന് കൈമാറി.
ഓഫീസുകളുടെ പ്രവർത്തനച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്ന് ദക്ഷിണ റെയില്‍വേ ഗതാഗത വകുപ്പിന് കത്ത് നല്‍കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ വിഹിതമായ പകുതി തുക ഉപയോഗിച്ചാണ് ശബരി റെയില്‍വേയ്ക്കായുള്ള സ്ഥലമെടുക്കല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായുള്ള ഓഫീസുകളില്‍ നൂറോളം ഉദ്യോഗസ്ഥരെ റവന്യു വകുപ്പ് പുനർവിന്യാസത്തിലൂടെ നിയമിക്കണം. സ്‌പെഷ്യല്‍ തഹസീല്‍ദാർ ഓഫീസുകളുടെ ചെലവുകളും സംസ്ഥാന സർക്കാർ വിഹിതത്തില്‍ ഉള്‍പ്പെടുത്തി നടത്തണമെന്നാണ് റെയില്‍വേയുടെ നിർദ്ദേശം.
അങ്കമാലി മുതല്‍ കോട്ടയം രാമപുരം സ്റ്റേഷൻ വരെ 70 കിലോമീറ്റർ ദൂരത്തില്‍ 20 വർഷം മുൻപ് പദ്ധതിക്കായി കല്ലിട്ട് തിരിച്ചതാണ്. എന്നാല്‍, ഭൂമിയുടമകള്‍ക്ക് സ്ഥലം വില്‍ക്കാനോ വായ്‌പയെടുക്കാനോ കഴിയാത്ത അവസ്ഥയാണ്. 2013ല്‍ നിശ്ചയിച്ച അലൈൻമെന്റ് പ്രകാരമായിരിക്കും ഭൂമിയേറ്റെടുക്കുക.







