അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന് തിരിച്ചടി: കോളേജിന്റെ മിച്ചഭൂമി ഇ‌ടപാടുകള്‍ റദ്ദാക്കി; ഭൂമി തിരിച്ചെടുക്കാൻ ഉത്തരവ്

Spread the love

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന് തിരിച്ചടി. കോളേജിന്റെ മിച്ചഭൂമി ഇടപാടുകള്‍ റദ്ദാക്കി.

video
play-sharp-fill

കോളേജുള്ളത് ചട്ടങ്ങള്‍ ലംഘിച്ച ഭൂമിയിലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഭൂമി തിരിച്ചെടുക്കാൻ കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു. 1964ന് ശേഷമുള്ള കൈമാറ്റങ്ങള്‍ റദ്ദാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായാണ് കോളേജ് ഭൂമിയുള്ളത്. പ്ലാന്റേഷൻ ഭൂമിയില്‍ അനുമതി ഇല്ലാതെ നിർമാണം നടത്തിയെന്ന് തിരിച്ചെടുക്കാനുള്ള ഉത്തരവില്‍ പറയുന്നു. ജബ്ബാർ ഷാജിക്കും കുടുംബത്തിനും ഭൂമിയില്‍ നിയമപരമായ അവകാശം ഇല്ലാതായി.