
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ഇന്നും ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഇതേ തുടർന്ന് വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, വരുന്ന 11ാം തീയതി വരെ സംസ്ഥാനത്ത് മഴയ്ക്കുള്ള സാധ്യതയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ സംസ്ഥാനത്ത് ലഭിക്കുന്നത് വേനല്‍ലില്‍ പെയ്യേണ്ട മഴയുടെ ഭാഗമാണ്. കാലവർഷം ഇതുവരെ കേരളത്തില്‍ എത്തിയിട്ടില്ല. മെയ് അവസാനത്തോടെ മണ്‍സൂണ്‍ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം.
അതേസമയം, കേരളത്തിലെ അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇതുകൂടാതെ തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.







