Spread the love

തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് പ്രകടനവുമായി കോണ്‍ഗ്രസ് പ്രവർത്തകർ.

video
play-sharp-fill

വിവിധ ജില്ലകളില്‍ നടന്ന പ്രകടനങ്ങളില്‍ നേതാക്കളടക്കം നിരവധി പേർ പങ്കെടുത്തു. ഇന്നും വിവിധയിടങ്ങളില്‍ പ്രകടനം നടന്നേക്കും.

സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാത്രിയിലും വിവിധയിടങ്ങളില്‍ പ്രകടനം നടന്നു. കുറ്റ്യാടിയില്‍ നൂറുക്കണക്കിന് പ്രവർത്തകരാണ് തെരുവിലിറങ്ങിയത്. അത്തോളിയിലും മുക്കം കാരശ്ശേരിയിലും പ്രകടനമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരശേരിയില്‍ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. തൊടുപുഴയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി വി.എ താജുദ്ദീൻ നേതൃത്വം നല്‍കി.

കൊല്ലം പൻമനയിലും കായകുളത്തും അണികള്‍ തെരുവിലിറങ്ങി. കളമശ്ശേരിയില്‍ യുഡിഎഫ് പ്രവർത്തകർ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. സമീപത്ത് കെ.സി വേണുഗോപാല്‍ അനുകൂലികളും ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെക്കുമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് മൂന്നാവാർഡ് മെമ്പർ കെ.വി സഫുവാൻ ആണ് രാജിഭീഷണി മുഴക്കിയത്. ഇന്നലെ കെ.സി വേണുഗോപാലിന്റെ ജൻമാനാടായ പഴയങ്ങാടിയിലടക്കം വി.ഡി സതീശൻ അനുകൂലികള്‍ പ്രകടനം നടത്തിയിരുന്നു.