Spread the love

പാലക്കാട് : പി.വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ കുറിച്ച്‌ നടത്തിയ പരാമർശം പിൻവലിക്കണമെന്ന് ആവർത്തിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

video
play-sharp-fill

ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും അൻവറുമായി ബന്ധപ്പെട്ട വിഷയത്തില്‍ നാളെ വൈകീട്ടോടെ തീരുമാനമുണ്ടാകുമെന്നും വിഡി സതീശൻ വ്യക്തമാക്കി.

എനിക്കെതിരെയും അൻവർ ആരോപണമുന്നയിച്ചു. അത് അവിടെ കിടക്കട്ടെ, അത് പിൻവലിക്കണമെന്നുമില്ല. പക്ഷേ സ്ഥാനാർത്ഥിക്കെതിരായ പരാമർശം പിൻവലിക്കണമെന്നതില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് മുന്നണിയില്‍ കയറാനുള്ള നീക്കങ്ങള്‍ വിജയം കാണാതായതോടെ പി.വി അൻവർ ക്യാമ്പ് പ്രതിസന്ധിയില്‍. സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂരില്‍ അൻവറിന്റെ ഫ്ലെക്സ് ബോർഡുകള്‍ നിറക്കുകയാണ് പ്രവർത്തകർ.