Spread the love

കൊച്ചി :  വിവാദങ്ങൾക്കൊടുവിൽ താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളം ഗോകുലം പാർക്ക് കൺവെഷൻ സെൻ്ററിൽ നടക്കുന്നു.

video
play-sharp-fill

യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടർന്നേക്കും.

അതേസമയം നീണ്ട 13 വർഷത്തിനു ശേഷം അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിനെത്തി നടൻ ജഗതി ശ്രീകുമാർ. മകനൊപ്പം വീൽ ചെയറിലാണ് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിന് ജഗതി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീറ്റിങ്ങിനെത്തിയ ജഗതി സഹപ്രവർത്തകരായ താരങ്ങളുടെ കുശലാന്വേഷണങ്ങൾക്ക് ചിരിച്ചും തലകുലുക്കിയും പ്രതികരണം അറിയിച്ചു. പ്രിയപ്പെട്ട കൂട്ടുകാരൻ മോഹൻലാൽ എത്തി ചേർത്തുപിടിച്ചപ്പോൾ ആ പുഞ്ചിരിക്ക് മാറ്റേറി. ശേഷം ലാലിന്റെ കയ്യിൽ കൈകോർത്ത് ആ വാക്കുകൾക്ക് കാതോർത്തിരുന്നു.