Spread the love

തിരുവനന്തപുരം: ബെവ്കോ ചെയർമാൻ സ്ഥാനത്തുനിന്നുള്ള എം.ആര്‍ അജിത് കുമാറിന്റെ മാറ്റം സ്ഥിരീകരിച്ച്‌ എക്സൈസ് മന്ത്രി എം.ലിജു.

video
play-sharp-fill

ഔദ്യോഗിക കാര്യങ്ങള്‍ തുറന്നു പറയാൻ ഇല്ല. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും എല്ലാം ഉള്‍പ്പെടുന്ന ഔദ്യോഗിക സംവിധാനത്തിലൂടെയാണ് ഇത്തരം തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. പറയാനുള്ളത് മുഖ്യമന്ത്രിയോടടക്കം പറഞ്ഞിട്ടുണ്ടെന്നും ലിജു പറഞ്ഞു.

എക്സൈസ് നയത്തിലെ മാറ്റം സംബന്ധിച്ച്‌ ഉദ്യോഗസ്ഥ തലത്തിലുള്ള ചർച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും അഭിപ്രായം കേള്‍ക്കും. എല്‍ഡിഎഫിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്‍റേത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ള് വ്യവസായത്തെ സംരക്ഷിക്കും. ബാറുകളുടെ സമയമാറ്റത്തെക്കുറിച്ച്‌ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.