വൈദികര്‍ വേദിയിലിരിക്കുമ്പോള്‍ ഇങ്ങനെ ചെയ്യാമോ..? അമല ഒരു ക്രിസ്ത്യാനിയല്ലേ… നടിക്കെതിരെ അസഭ്യവർഷവും കൂട്ടത്തിൽ ഉപദേശവും; സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ എത്തിയ അമല പോളിനെതിരെ സോഷ്യൽമീഡിയയിൽ കടുത്ത അധിക്ഷേപം

Spread the love

കൊച്ചി: എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ എത്തിയ നടി അമല പോളിനെതിരെ കടുത്ത വിമർശനം ഉയരുന്നു. പുതിയ ചിത്രമായ ലെവല്‍ ക്രോസിന്റെ പ്രചരണത്തിന് കോളേജിൽ എത്തിയതിനുശേഷമാണ് താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത അധിക്ഷേപം ഉയരുന്നത്.

video
play-sharp-fill

വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്നു ചൂണ്ടിക്കാട്ടിയാണ് നടിക്കെതിരെ ഒരുവിഭാഗം രംഗത്തെത്തിയത്. സിനിമയില്‍ നായകനാകുന്ന ആസിഫലിയും പരിപാടിക്കെത്തിയിരുന്നു. പുരുഷന്മാര്‍ മാന്യമായി വസ്ത്രം ധരിക്കുമ്പോള്‍ പരസ്യമായി ഒരു വേദിയിലെത്തിയ സ്ത്രീയുടെ വേഷം ലജ്ജിപ്പിക്കുന്നതാണെന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ കമന്റ്.

ക്രിസ്ത്യാനിയായ അമല വൈദികര്‍ വേദിയിലിരിക്കുമ്പോള്‍ ഈ രീതിയില്‍ വസ്ത്രം ധരിച്ചു വരരുതായിരുന്നെന്നും ചിലര്‍ വിമര്‍ശിച്ചു. നടിക്കെതിരെ തെറിവിളിക്കൊപ്പം ഉപദേശങ്ങളുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെയാണ് അമല അമ്മയായത്. സിനിമയില്‍ സജീവമായ നടി ഗ്ലാമര്‍ വേഷത്തില്‍ പൊതു വേദിയിലെത്തുക പതിവാണ്. ഈ രീതിയില്‍ വസ്ത്രം ധരിച്ചെത്തുന്ന നടിമാര്‍ക്കെല്ലാം സൈബര്‍ ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ട്.

വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമാണെന്നും മറ്റുളളവര്‍ അതില്‍ ഇടപെടേണ്ടെന്നും മറുപടി നല്‍കാറുണ്ടെങ്കിലും സദാചാരവാദികള്‍ ഇവരെ വെറുതെവിടാറില്ല.

സംഗീതജ്ഞന്‍ രമേശ് നാരായണനുമൊത്തുള്ള വിവാദ സംഭവത്തിനുശേഷം ആസിഫ് അലി ആദ്യമായി എത്തിയ പരിപാടിയാണിത്. വേദിയില്‍വെച്ച്‌ അമല പോളിനെ ആസിഫ് അലി ചേര്‍ത്തുപിടിച്ചു.

എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെ രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്.

എന്നാല്‍, രമേശ് നാരായണന്‍ സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. ഇത് വന്‍ വിവാദത്തിനിടയാക്കിയതോടെ രമേശ് നാരായണ്‍ ക്ഷമ ചോദിച്ചിരുന്നു.