
ആം ആദ്മി പാർട്ടി എട്ടാം വാർഷികവും സ്ഥാനാർത്ഥി സംഗമവും കോട്ടയത്ത് നടന്നു
തേർഡ് ഐ ബ്യൂറോ
കോട്ടയം: ആം ആദ്മി പാർട്ടിയുടെ എട്ടാം ജന്മ വാർഷികവും കോട്ടയം ജില്ലയിലെ ത്രിതല പഞ്ചായത്തിലേക്കും നഗര സഭകളിലേക്കും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ സംഗമവവും കോട്ടയത്ത് ഐ എം എ ഹാളിൽ നടന്നു.
ജില്ല കോർഡിനേറ്റർ ജോസഫ് പഴയകടവൻ അധ്യക്ഷത വഹിച്ച സംഗമം പാർട്ടി ദേശീയ നിരീക്ഷകൻ വിൻസന്റ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗം കെ.എസ്.പത്മകുമാർ,സംസ്ഥാന ട്രെഷറർ ജോസ് മാത്യു ഓലിക്കൻ, തെരെഞ്ഞെടുപ്പ് സമിതി അംഗമായ അഡ്വ. ബിനോയി പുല്ലത്തിൽ , തെരെഞ്ഞെടുപ്പ് കോർ കമ്മറ്റി അംഗം ഗ്ലാഡ്സൺ എന്നിവർ സംസാരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജന്മ വാർഷിക കേക്ക് മുറിച്ച് ആം ആദ്മികൾ കേജ്രിവാളിന് അഭിവാദ്യമർപ്പിച്ചു
Third Eye News Live
0