play-sharp-fill
‘സ്ത്രീകൾ കാമുകൻമാരുമായി ചേർന്ന് ഭർത്താവിനെ കൊല്ലുന്നു’ ; പുരുഷൻമാരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ

‘സ്ത്രീകൾ കാമുകൻമാരുമായി ചേർന്ന് ഭർത്താവിനെ കൊല്ലുന്നു’ ; പുരുഷൻമാരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ

തിരുവനന്തപുരം: പുരുഷൻമാരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി 75-ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് അജിത്ത് കുമാ‍ർ സി. പാളയം രക്തസാക്ഷി മണ്ഡപം മുതൽ കിഴക്കേ കോട്ട വരെ നടത്തുന്ന മാർച്ച് വലതുപക്ഷ നിരീക്ഷകൻ രാഹുൽ ഈശ്വരാണ് ഉദ്ഘാടനം ചെയ്യുന്നത്.

മാർച്ച് വിജയിപ്പിച്ചാൽ മാത്രമേ ഇന്ന് പുരുഷൻമാർ നേരിടുന്ന പീഡനങ്ങൾക്ക് ഒരു മാറ്റം വരുത്താൻ കഴിയൂ. പുരുഷൻമാർക്കെതിരെയുള്ള ഈ നിയമവ്യവസ്ഥ തന്നെ പൊളിച്ചെഴുതണം. റേഷൻ കാർഡിൽ പോലും ഗൃഹനാഥൻ എന്നുള്ളത് മാറ്റിയിരിക്കുകയാണ്.

സ്ത്രീ പുരുഷ തുല്യത ഉറപ്പാക്കുവാനും പുരുഷന്റെ സ്വത്തുവകകൾ തട്ടിയെടുക്കുന്നതിലേക്കായി വ്യാജ പരാതി കൊടുക്കുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുക എന്നതാണ് ഈ മാർച്ച് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അജിത്ത് കുമാ‍ർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഒത്തിരി സ്ത്രീകൾ കാമുകൻമാരുമായി ചേർന്ന് ഭർത്താവിനെ കൊല്ലുന്നു. സ്ത്രീ ഒറ്റയ്ക്ക് തന്നെ കൊല്ലുന്നു. നൊന്തു പ്രസവിച്ചു എന്ന് ഇവർ ഘോരഘോരം പറയുന്നത് ഭയങ്കര സംഭവമായിട്ടാണ്. ഈ അമ്മ ഈ അടുത്ത കാലത്തായി എത്രയോ കുട്ടികളെ കൊല്ലുന്നു. പ്രസവിച്ച ഉടനെ വെള്ളത്തിൽ മുക്കി കൊല്ലുന്നു. ഇതൊക്കെ കണ്ടും കേട്ടും നമ്മുടെ മനസ് മരവിച്ചിരിക്കുകയാണ്.

സ്ത്രീകളുടെ വളരെ മൃഗീയമായിട്ടുള്ള നിലപാടും സ്വഭാവവുമാണ് പുറത്തുവരുന്നത്. അവരുടെ യഥാർത്ഥ സ്വഭാവമാണ് പുറത്തുവരുന്നത്. ഈ വൃത്തികെട്ട സ്വഭാവം സ്ത്രീകൾ കാണിക്കുമ്പോ അവരെ മാനസിക രോഗിയായി ചിത്രീകരിക്കുന്നു.

മാനസിക സംഘർഷം കൊണ്ടാണ് കൊലപാതകം ചെയ്യുന്നതെന്ന് വെള്ള പൂശുന്നു. അതിന് വേണ്ടി നമ്മുടെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഇറങ്ങിപ്പുറപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീകൾ ഈ വക തെറ്റുകളിലേക്ക് കൂടുതലായി പോകുന്നത്,’എന്നും അജിത്ത് കുമാർ ആരോപിച്ചു.