
തിരുവനന്തപുരം:
കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബൃഹത്തായ ചടങ്ങില്‍ സതീശനൊപ്പം 20 മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തു. 1982-ല്‍ കെ. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്തിന് ശേഷം ഇതാദ്യമായാണ് യുഡിഎഫിന്റെ മുഴുവന്‍ മന്ത്രിമാരും ഒരേ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് എന്നത് ഈ സര്‍ക്കാരിന്റെ പ്രത്യേകതയാണ്.
പത്തു വര്‍ഷത്തെ ഭരണത്തുടര്‍ച്ചയ്ക്ക് വിരാമമിട്ട് യുഡിഎഫ് തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് അണികള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങള്‍ തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തിയിലെങ്കിലും കോണ്‍ഗ്രസിന്റെ നാല് മുഖ്യമന്ത്രിമാരും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ദേശീയ നേതൃത്വവും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലസ്ഥാനം ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ യുഡിഎഫിന്റെ ആഘോഷവേദിയായി മാറിയിരിക്കുകയാണ്. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.







