
ആ:ലപ്പുഴ: ആലപ്പുഴ അടക്കമുള്ള തീരദേശ മേഖലകളില്‍ കള്ളക്കടല്‍ പ്രതിഭാസത്തെ തുടർന്നുള്ള കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ജില്ലയിലെ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയുള്ള തീരങ്ങളില്‍ 27-ാം തീയതി രാവിലെ 5:30 മുതല്‍ 28-ാം തീയതി രാത്രി 11:30 വരെ 0.7 മുതല്‍ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ അടിച്ചുയരാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
നിലവിലെ മോശം കാലാവസ്ഥയും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റർ വരെ വേഗത്തില്‍
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീശിയടിക്കാവുന്ന ശക്തമായ കാറ്റും കണക്കിലെടുത്ത് കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 27-ാം തീയതി വരെ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.







