Spread the love

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം. വിജയശതമാനത്തിൽ മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 72.49 ശതമാനമാണ് വിജയം. കഴിഞ്ഞവർഷത്തേക്കാൾ കൂടുതലാണിത്. ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല ഇടുക്കിയാണ്. മുഴുവ​ൻ വിഷയങ്ങൾക്കും എപ്ലസ് നേടിയത് 30,561 വിദ്യാർത്ഥികൾ.

video
play-sharp-fill

സയൻസ് ഗ്രൂപ്പ് – 84.55 ശതമാനം, ഹ്യുമാനിറ്റിസ്- 66.38 ശതമാനം, കൊമേഴ്സ് – 74.74 ശതമാനം എന്നിവയാണ് വിജയ ശതമാനം. സർക്കാർ സ്കൂൾ വിജയശതമാനം 72.66 ആണ്. എയ്ഡഡ് സ്കൂളുകളുടെ വിജയശതമാനം 82.82 ആണ്. 78.18 ശതമാനമാണ് അൺ എയ്ഡഡ് സ്കൂളുകളുടെ വിജയം. 85.67 ശതമാനം ആണ് സ്പെഷ്യൽ സ്കൂൾ വിജയം. കഴിഞ്ഞവർഷം ഹയർസെക്കൻഡറിയിൽ 77.81%, വിഎച്ച്എസ്ഇയിൽ 70.06% എന്നിങ്ങനെയായിരുന്നു വിജയം. സേ പരീക്ഷ ജൂൺ 29ന് നടക്കും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ്ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.