
മയക്കുമരുന്നു സംഘങ്ങള്‍ നാടു നീളെ വിലസുമ്പോള്‍ യുവതികള്‍ക്ക് നാട്ടില്‍ പകല്‍പോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥ; ആലപ്പുഴയിലെ നൂറനാട്ട് ഭിന്നശേഷിക്കാരിയായ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച പ്രതിയായ പ്രണവ് ലഹരിക്കടിമ; വീട്ടിലേക്ക് നടന്നു പോയ യുവതിയെ ബലം പ്രയോഗിച്ചു വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കി; കൃത്യത്തിനുശേഷം ഓടിരക്ഷപെട്ട് പ്രതിയെ പൊലീസ് കുടുക്കി
സ്വന്തം ലേഖകൻ
ആലപ്പുഴ: നൂറനാട് ഭിന്നശേഷിക്കാരി ക്രൂരപീഡനത്തിനിരയായ സംഭവം. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയെ ആശങ്കയിലാക്കുന്നു. വീട്ടിലേക്ക് നടന്നു പോയ യുവതിയെ ബലം പ്രയോഗിച്ചു തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. കേസില്‍ പ്രതിയായ പ്രണവിനെ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി അറസ്റ്റു ചെയ്തിട്ടുണ്ട്.
യുവതി വീട്ടിലേക്ക് പോകുന്ന സമയത്താണ് പ്രതി തട്ടിക്കൊണ്ടു പോയി ബലാത്സംഗം എന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡില്‍ കണ്ട നാട്ടുകാര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടു കൂടിയായിരുന്നു കേസിനാസ്പദമായ സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: യുവതി വീട്ടിലേക്ക് പോകുന്ന സമയത്ത് പ്രണവ് വഴിയില്‍ വെച്ച് തടയുകയും തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയുമായിരുന്നു. ഇവിടെനിന്ന് ഇയാളുടെ തന്നെ വീട്ടിലെത്തിച്ചാണ് ക്രൂരമായി ബലാത്സംഗംചെയ്തത്.
പ്രണവ് നിരന്തരം ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ ഉപദ്രവം കാരണം വീട്ടുകാരെല്ലാം ഇവിടെ നിന്ന് മാറിത്താമസിക്കുകയാണ്. ഇയാള്‍ വീട്ടില്‍ ഒറ്റക്കാണ് താമസിക്കുന്നത്.
റോഡില്‍ വെച്ചുണ്ടായ പിടിവലിയില്‍ യുവതിയുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ റോഡില്‍ വീണിരുന്നു. ഇത് കണ്ട നാട്ടുകാരാണ് മൊബൈല്‍ ഫോണ്‍ പരിശോധിച്ച് ബന്ധുക്കളെ വിവരമറിയിച്ചത്. ബന്ധുക്കള്‍ എത്തി പ്രദേശത്ത് പരിശോധച്ചിപ്പോഴാണ് വീട്ടില്‍ അവശനിലയില്‍ യുവതിയെ കണ്ടെത്തിയത്. ഈ സമയത്ത് പ്രതി പ്രണവ് ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.
യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും നൂറനാട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രണവിനെ പിടികൂടിയത്. ഇയാളെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. സംഭവത്തില്‍ നാട്ടുകാര്‍ കടുത്ത രോഷത്തിലാണ്.