
മണർകാട് : മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ മൈതാനിയില്‍ വർണ്ണവസന്തം തീർക്കാൻ കാർണിവല്ലിന് നാളെ തുടക്കമാകും.
വൈകിട്ട് 6.30 ന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം അഡ്വ.ചാണ്ടി ഉമ്മൻ എം.എല്‍.എയും, ഫുഡ് സ്റ്റാളുകളുടെ ഉദ്ഘാടനം സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസർ ബെല്‍റാം മേനോനും നിർവഹിക്കും.
പ്രോഗ്രാം കണ്‍വീനർ ഫാ.ജെ.മാത്യൂസ് മണവത്ത് കോർ എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിക്കും. മണർകാട് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം ഗ്രേസി കരിമ്പന്നൂർ, ഫാ.ലിറ്റു തണ്ടാശേരി, കത്തീഡ്രല്‍ ട്രസ്റ്റി ഇ.വി കുറിയാക്കോസ് ഇടച്ചേരില്‍ എന്നിവർ പങ്കെടുക്കും.
പാർക്ക്, വാഹന ഡിസ്പ്ലേ സ്റ്റാള്‍, ഫ്ളവളർ ഷോ തുടങ്ങിയവയുമുണ്ട്. ദിവസവും വൈകിട്ട് 6 മുതല്‍ രാത്രി 10 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം. 29 ന് വൈകിട്ട് 6.30ന് വയലിൻ ഫ്യൂഷൻ. 30 ന് വൈകിട്ട് 6.30 ന് ഹാർമോണിയം ഉത്സവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് 1 ന് വൈകിട്ട് 6.30 ന് അഗോചരം ബാൻഡിന്റെ മ്യൂസിക് ബാൻഡ് പെർഫോമൻസ്. 2 ന് വൈകിട്ട് 6.30 ന് കലാപരിപാടികള്‍, കലാസന്ധ്യ. 3 ന് വൈകിട്ട് 6.30 ന് വോക്കോ വയലിൻ ഫ്യൂഷൻ. 4 ന് വൈകിട്ട് 6.30 ന് കലാപരിപാടികള്‍, സി.വി.എൻ കളരിയുടെ കളരിപ്പയറ്റ് പ്രദർശനം.







