Spread the love

കൊൽക്കത്ത: ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു. കൊൽക്കത്ത വിമാനത്താവളത്തിൽ വച്ചാണ് വിമാനത്തിന് മിന്നലേറ്റത്.

video
play-sharp-fill

കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തിൽ ശക്തമായ ഇടിമിന്നലേറ്റത്.

സംഭവത്തിൽ യാത്രക്കാർക്ക് പരിക്കുകളില്ല. കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ട കനത്ത ഇടിമിന്നലോടുകൂടിയ മഴയ്ക്കിടെയാണ് ഈ അപകടമുണ്ടായത്.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യഅധികൃതർ” അറിയിച്ചതനുസരിച്ച് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണ്.

വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിൽ കനത്ത ഇടിമിന്നലും മഴയും തുടരുന്ന സാഹചര്യത്തിൽ എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെന്റർ മുൻകൂട്ടി കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിരുന്നു