Spread the love

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍ നടക്കും.

video
play-sharp-fill

പ്രതിഷേധത്തില്‍ പങ്കെടുക്കാൻ എത്തുന്ന ‘പാറ്റകള്‍’ കയ്യില്‍ ഒരു പ്ലേറ്റും സ്പൂണും കരുതണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഡൽഹിയിലെ രണ്ടാം ഘട്ട പ്രക്ഷോഭം.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ജന്തർ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന എല്ലാവരും പ്ലേറ്റും സ്പൂണുമായി വരണമെന്നും ബാക്കി കഥ എല്ലാവർക്കും അറിയാമെന്നും ദിപ്കെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് മഹാമാരിക്കിടെ മുൻനിര പോരാളികള്‍ക്ക് നന്ദി അറിയിക്കാൻ ജനങ്ങളോട് ബാല്‍ക്കണിയില്‍ നിന്ന് പാത്രങ്ങള്‍ കൊട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 മാർച്ചില്‍ നടത്തിയ ആഹ്വാനത്തെ പരിഹസിച്ചാണ് ദിപ്കെയുടെ ഈ പരാമർശം.

അതിനുശേഷം പാത്രങ്ങള്‍ കൊട്ടിയുള്ള പ്രതിഷേധം രാജ്യത്ത് ജനശ്രദ്ധ നേടിയിട്ടുണ്ട്. ആദ്യ സമരം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജന്തർ മന്തറില്‍ രണ്ടാമത്തെ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ഇതിനായി ഡൽഹി പൊലീസിന്റെ അനുമതി ലഭിച്ചതായി സിജെപി ഭാരവാഹികള്‍ അറിയിച്ചു.