Spread the love

കോട്ടയം: എരുമേലിയില്‍ നിന്നും കാണാതായ റബര്‍ വ്യാപാരി സുമേഷിനെ തമിഴ്‌നാട്ടിലെ മധുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

എരുമേലി കനകപ്പലം സ്വദേശി കുന്നത്ത് വീട്ടില്‍ സുമേഷ് ലാലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഈ മാസം15 നാണ് സുമേഷിനെ കാണാതായത്.

കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഡോക്റ്ററെ കാണുന്നതിനായി തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സുമേഷ് എരുമേലിയില്‍ നിന്നും പുറപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിനെ കണ്ട് 11 മണിയോടെ കോട്ടയത്ത് എത്തിയതായിട്ടാണ് അവസാനം വിവരം ലഭിച്ചിരുന്നത്.

ഉച്ചക്ക് ഒരുമണിയോടെ സുമേഷിൻ്റെ ഫോണ്‍ സ്വിച്ച്‌ ഓഫായി.ഈ സമയത്ത് കോട്ടയം ആയിരുന്നു ഫോണ്‍ ലൊക്കേഷന്‍.

തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്ത എരുമേലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മധുരയില്‍ നിന്നും ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

തുടർ നടപടികള്‍ക്ക് ശേഷം പൊലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും